തൃത്താല സെന്ററിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി.തൃത്താലയിൽ നിന്നും ഗുരുവായൂർ കുന്നംകുളം ഭാഗത്തേക്ക് ശുദ്ധജലവിതരണം ചെയ്യുന്ന പ്രധാന പൈപ്പാണിത്.
ഗുരുവായൂർ കുന്നംകുളം ഭാഗത്തേക്കുള്ള ശുദ്ധജലവിതരണം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
ലീക്കേജ് പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു.അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്ന് തന്നെ ജലവിതരണം പുനസ്ഥാപിക്കുമെന്ന് വാട്ടർ അതോരിറ്റി അസിസ്റ്റന്റ് എൻജിനിയർ കെ ന്യൂസിനോട പറഞ്ഞു.