തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സൂപ്പർ മാർക്കറ്റിലെ മാലിന്യമാണ് കഴിഞ്ഞ ദിവസം ആനക്കര കുന്നിൽ തള്ളിയത്. ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്ക് കവറുകള്‍, കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍, ഭക്ഷ്യ പദാത്ഥങ്ങൾ അടങ്ങിയ കുപ്പികൾ എന്നിവയാണ് മാലിന്യ കൂമ്പാരത്തിലുള്ളത്. ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ആനക്കര ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം കുന്നിന്‍ പുറത്താണ് ഇവ ചിതറിക്കിടന്നിരുന്നത്.
സ്ഥാപനത്തിൻ്റെ പേര് മുദ്രണം ചെയ്ത കവറുകളാണ് മാലിന്യം തള്ളിയവരെ കണ്ടെത്താൻ സഹായിച്ചത്. എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന സമാന സ്ഥാപനവുമായി ബന്ധപ്പെട്ട് നാട്ടുകാർ പരാതി പറഞ്ഞതിനെ തുടര്‍ന്ന് ബന്ധപ്പെട്ട മാനേജര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം, ആനക്കര ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് മുന്നിൽ ഹാജരായിരുന്നു. പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ഇവിടെ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ബന്ധപ്പെട്ട സ്ഥാപനത്തിനെതിരെ നടപടി എടുക്കുകയും ചെയ്തു. മേപ്പാടം, ആനക്കര ഉള്‍പ്പെടെയുളള പ്രദേശത്തുളളവരാണ് കുന്നിന്‍ പുറത്ത് തളളിയ മാലിന്യങ്ങള്‍ കണ്ടെത്തിയതും ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തത്.
സ്ഥാപനത്തിന്റെ മാലിന്യങ്ങള്‍ കൊണ്ടു പോകാന്‍ സ്വകാര്യ ഏജൻസിക്ക് കരാർ കൊടുത്തിരിക്കുകയാണെന്നും ഇവര്‍ എവിടേക്കാണ് കൊണ്ടു പോകുന്നത് എന്നറിയില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. വളാഞ്ചേരി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തൃശൂരിലെ സ്ഥാപനത്തില്‍ നിന്ന് മാലിന്യങ്ങള്‍ കൊണ്ടു പോകാന്‍ കരാർ എടുത്തിട്ടുള്ളത്. നാല് ടിപ്പര്‍ ലോറി മാലിന്യങ്ങളാണ് ഇവിടെ നിന്ന് നീക്കം ചെയ്തത്. നാട്ടുകാരുടെ ഇടപെടലാണ് ശക്തമായ നടപടിക്ക് കാരണമായത്.