കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്

 


കുറ്റിപ്പുറം മൂടാലിൽ K S R T C ബസ്സുകൾ കൂട്ടിയിടിച്ച് അപകടം അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. തൃശ്ശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സുകൾ കൂട്ടിയിടിച്ചായാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസിന്റെ പിറകിൽ മറ്റൊരു KSRTC ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 3:00 മണിയോടെയായിരുന്നു അപകടം പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Below Post Ad