കൊപ്പം വളാഞ്ചേരി പാതയിൽ പുലാശ്ശേരി ഗവ: വെൽഫെയർ സ്കൂളിന് സമീപം വാഹനാപകടം. ബ്രേക്ക് ഇട്ടതിന് തുടർന്ന് സ്റ്റീൽ കമ്പികളുമായി സഞ്ചരിക്കുകയായിരുന്ന ലോറിയിൽ നിന്നും കമ്പികൾ ഊർന്നിറങ്ങി മുന്നിലുള്ള കാറിൽ തുളച്ചു കയറുകയായിരുന്നു. കാറിന് കേടുപാടുകൾ സംഭവിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.