കൂറ്റനാട്: ചാലിശ്ശേരിയിൽ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി പുലിക്കുളത്തിന് സമീപം മാമ്പുള്ളി അബ്ദുൽ റസാക്കിന്റെ മകൻ റിൻഷാദാണ് (31) മരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് വീടിനകത്തെ ഹാളിൽ സ്റ്റെയർകേസിന്റെ ഹാൻഡ് റെയിലിൽ തൂങ്ങിമരിച്ച നിലയിൽ റിൻഷാദിനെ കണ്ടെത്തിയത്.
ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
