പട്ടികയില്‍ പേരില്ല; നാഗലശേരിയിൽ സ്ഥാനാര്‍ത്ഥി ''ഔട്ട്''

 



കൂറ്റനാട്ഃ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പിന്നാലെ ചുവരെഴുത്ത്, ഒന്നാം ഘട്ട പ്രചരണവും നടത്തിയ സ്ഥാനാര്‍ത്ഥി ഗറ്റൗട്ട്. തൃത്താല മഢലത്തില്‍ നാഗലശ്ശേരി പഞ്ചായത്തിലെ നാലാംവാര്‍ഡ് ചാല്‍പുറത്താണ് സംഭവം.

കോഴിക്കോട് സെലിബ്രിറ്റി സിനിമാക്കാരൻ വിനുവിനും യു.ഡി.എഫിനും പറ്റിയ അമളിയാണ് ഇവിടെ സി.പി.എമ്മിനും പിണഞ്ഞത്.

നാഗലശ്ശേരി പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നാണ് മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചത്. പ്രദേശവാസിയായ റെയ്ഹാനത്തിനാണ് നോമിനേഷന്‍ വേളയില്‍ പട്ടികയില്‍ പേരില്ലന്നതിനാല്‍ പിന്‍വാങ്ങേണ്ടിവന്നത്.

അതിനിടെ സ്ഥാനാർഥിയുമായി ഗ്രാമം ചുറ്റി പ്രകടനവും നാട്ടിലും വീട്ടിലും സ്വീകരണവും നൽകി. നാലാം വാർഡിലെ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ചുമതല എൽ.സി സെക്രട്ടറിക്കായിരുന്നു. യു.ഡി.എഫ് മേല്‍ക്കൈയുള്ള വാര്‍ഡാണിതെന്നതിനാല്‍ വേണ്ടത്ര ശുഷ്കാന്തി കാട്ടാത്തതാണ് ഇത്തരത്തില്‍ നാണകേടിന് ഇടയാക്കിയതെന്നാരോപിച്ച് പാര്‍ട്ടിക്കകത്ത് നീണ്ട ചര്‍ച്ചക്ക് വഴിവച്ചു. 

മണിക്കൂറിനിടയിൽ മറ്റൊരു സ്ഥാനാർഥിയെ നൽകി പ്രശ്നം പരിഹരിച്ചെങ്കിലും പാർട്ടികോട്ടയിൽ സംഭവിച്ച പിഴവ് അണികൾക്കിടയിലും എതിരാളികൾക്കിടയിലും നവമാധ്യമങ്ങളിലും ചർച്ചയായി.


മണിക്കൂറിനിടയിൽ മറ്റൊരു സ്ഥാനാർഥിയെ

Below Post Ad