വേദനയിൽ നിന്നൊരു അത്ഭുതം | ഹസ്‌ന ഷെരീഫ് കൂടല്ലൂർ

 


വേദനയിൽ നിന്നൊരു അത്ഭുതം..

ഒരുപാട് കാത്തിരിപ്പുകൾക്കൊടുവിൽ, ജീവിതത്തിലേക്ക് മൂന്നാമതൊരാളുടെ വരവറിയിച്ച സന്തോഷം അളവറ്റതായിരുന്നു. ഒരു കുഞ്ഞ് ജീവൻ നമ്മുടെ ഉള്ളിൽ വളരുന്നുണ്ടെന്നറിയുമ്പോഴുണ്ടാകുന്ന ആ അനുഭവം വാക്കുകൾക്കതീതം. മുന്നിലെ 40 ആഴ്ച കാത്തിരിപ്പിന്റെയും പ്രതീക്ഷകളുടെയും കാലം.


എന്നാൽ 40 ആഴ്ചയ്ക്കുമുമ്പേ എന്റെ കുഞ്ഞ് ജനിച്ചു — വെറും 1.5 കിലോ തൂക്കത്തിൽ, ശ്വാസപ്രശ്‌നങ്ങളോടെ. മരണ തുല്യമായ വേദനക്കുശേഷം അമ്മയായെങ്കിലും, ഞാൻ ഒരുപാട് കരയേണ്ടി വന്നു; കാത്തിരുപ്പ് വിഫലമായി എന്നു പോലും തോന്നി എന്റെ കുഞ്ഞിനെ ആരോഗ്യ പ്രശ്നങ്ങളാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നപ്പോൾ. കാളിച്ചുവട്ടിലെ മണ്ണു കണ്മുന്നിൽ ഒലിച്ചു പോകും പോലെ.


അടുത്ത ദിവസം NICU യിൽ ഫോട്ടോത്തെറാപ്പി ലൈറ്റിനു താഴെ യന്ത്രങ്ങൾക്കിടയിൽ കിടക്കുന്ന എന്റെ മോളെ കണ്ട നിമിഷം, ലോകം തന്നെ തകർന്നതുപോലെ തോന്നി.


തുടർന്ന എട്ട് ദിവസം പറഞ്ഞറിയിക്കാനാവാത്ത വേദനയായിരുന്നു. എന്നാൽ ഇന്നവൾ ആരോഗ്യമുള്ള മൂന്നു വയസ്സുകാരിയായി എന്റെ അടുത്ത് ഉള്ളത് എന്തിനും അപ്പുറമുള്ള സന്തോഷമാണ്.


-ഹസ്‌ന ഷെരീഫ് കൂടല്ലൂർ

Below Post Ad