ദേശമംഗലത്ത് പേപ്പട്ടി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്; നാട്ടുകാർ ഒന്നടങ്കം ഭീതിയിൽ

 



 ദേശമംഗലം:  ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന വറവട്ടൂർ പ്രദേശത്താണ് പേപ്പട്ടിയുടെ ആക്രമണത്തിൽ ആറോളം പേർക്കും, നിരവധി തെരുവ് നായ്ക്കൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും ആണ് പരിക്കേറ്റത്.

            ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ വറവട്ടൂരിലെ കാട്ടൂർ കാവ് ക്ഷേത്ര പരിസരത്തു വച്ച് കുഞ്ചു നായരെയാണ് പേപ്പട്ടി ആദ്യം കടിച്ചത്. പിന്നീട് വറവട്ടൂർ കോളനിയിലെ കൊല്ലേരിപ്പടി മണികണ്ഠൻ മകൻ കണ്ണൻ, കൊല്ലേരിപ്പടി വേലായുധൻ മകൻ കുട്ടൻ, രാത്രി 7 മണിയോടുകൂടി ജോലി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന പള്ളത്തു വീട്ടിൽ കുട്ടൻ ഭാര്യ വനജ എന്നിവരെയും കടിച്ചു പരിക്കേൽപ്പിച്ചു.

               ഇന്നു പുലർച്ചെ സുബഹി നമസ്കാരത്തിന് വരികയായിരുന്ന അയ്യോട്ടിൽ വീട്ടിൽ യൂസഫ് എന്നിവരെയും ശേഷം കാലത്ത് 7 മണിയോടെ കക്കാടത്ത് വീട്ടിൽ അലി എന്നവരെയും കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന വറവട്ടൂർ മഹല്ല് കമ്മറ്റി പ്രസിഡണ്ട് മുഹമ്മദ് അസ്ലം എന്ന ഭാവക്ക് നേരെ പട്ടി ആക്രമിക്കാൻ പാഞ്ഞെടുത്ത എങ്കിലും വാഹനം ഉപേക്ഷിച്ച് അദ്ദേഹം ഓടി മാറിയതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

            ഇതിനെല്ലാം പുറമേ നിരവധി തെരുവ് പട്ടികൾക്കും പട്ടിക്കുട്ടികൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കുപറ്റിയതായി പറയുന്നു. പഞ്ചായത്ത് അധികാരികളെ വിവരമറിയിച്ചെങ്കിലും വേണ്ട നടപടികൾ കൈക്കൊണ്ടില്ല എന്ന് പരാതിയും നാട്ടുകാർക്കിടയിൽ ഉണ്ട്

Below Post Ad