കപ്പൂരിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച ചന്ദ്രന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി

 


കപ്പൂർ : പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച കപ്പൂർ സ്വദേശി  അന്തിമഹാകാളൻകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചാത്തംപൊന്നത്ത് കോരൻ മകൻ ചന്ദ്രന്റെ (53) ന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു

ചന്ദ്രന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി കപ്പൂരിലെ വീട്ടിലെത്തി മന്ത്രി അന്ത്യോപചാരമർപ്പിച്ചിരുന്നു.ഭാര്യയും ചെറിയ കുട്ടിയും മാത്രമുള്ള ചന്ദ്രന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടിയുമായി മന്ത്രി എംബി രാജേഷ് സംസാരിച്ചതിനെ തുടർന്ന് കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കൃഷ്‌ണൻകുട്ടി അറിയിച്ചു.

Tags

Below Post Ad