പാലക്കാട്‌ കാർ കത്തി ഒരു മരണം

 


പാലക്കാട്‌ ധോണിയിൽ കാർ കത്തി ഒരു മരണം. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് റോഡരികിൽ കാർ കത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. 

മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവം.കാർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. മുണ്ടൂർ വേലിക്കാട് സ്വദേശിയുടെതാണ് കാർ. ആരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല.

ഫോറൻസിക് വിദഗ്ദർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണോ എന്നകാര്യം പൊലീസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയാണ്.


Below Post Ad