തൃത്താല : ചിത്രകലയിൽ നവോത്ഥാനം ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ തൃത്താല 'ആർ ട്വിസ്റ്റി'ൻ്റെ ആഭിമുഖ്യത്തിൽ സർഗ്ഗാദരസദസ്സും ചിത്രകലാ ക്യാമ്പും നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡിസം.20ന് ശനിയാഴ്ച തലക്കശ്ശേരി ഗ്രാമിയിൽ ഒരു പകൽ നീണ്ടു നിൽക്കുന്ന 'സുഹിതം സുകൃതം'.എന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.
രാവിലെ നടക്കുന്ന ചിത്രകലാ ക്യാമ്പ് ആർടിസ്റ്റ് അജയൻ ചാലിശ്ശേരി ഉദ്ഘാടനം ചെയ്യും. അമ്പതിൽപരം ചിത്രകാരന്മാർ ക്യാമ്പിൽ രചന നടത്തും.
വൈകുന്നേരം 4 മണിക് കുട്ടികൾക്കുവേണ്ടിയുള്ള ചിത്രീകരണം നടക്കും. 35 വർഷത്തെ ചിത്രീകരണ അനുഭവം ആർടിസ്‌റ്റ് വെങ്കി പങ്കുവെക്കും.
വൈകുന്നേരം 5.30ന് ചേരുന്ന സർഗ്ഗാദര സദസ്സിൽ മികച്ച കലാ സംവിധായകനുള്ള 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനർഹനായ അജയൻ ചാലിശ്ശേരി, ലോക ശ്രദ്ധ നേടിയ മാലിന്യ മുക്ത നവകേരളം, അതിദാരിദ്ര്യമുക്ത കേരളം എന്നീ പരിപാടികൾക്ക് നേതൃത്വം നൽകിയ തദ്ദേശ സ്വയം ഭരണ എക്സൈസ്, പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്, ആറാമത് അശാന്തൻ സ്‌മാരക പ്രത്യേക ജൂറി പുരസ്‌കാരത്തിനർഹനായ ടി.കെ.മുരളി എന്നിവരെ ആദരിക്കും.
ക്യാമ്പ് ഡയറക്ടർ ആർടിസ്റ്റ് വി.എം ബഷീർ ആമുഖ പ്രഭാഷണം നടത്തും.ആർടിസ്റ്റ് പി.എസ് വിനയൻ അധ്യക്ഷത വഹിക്കും.ആർടിസ്റ്റ് അജയൻ ചാലിശ്ശേരി, ആർടിസ്റ്റ് ടി.കെ.മുരളി എന്നിവരെ മന്ത്രി എം.ബി രാജേഷ് ആദരിക്കും.ആർടിസ്റ്റ് വെങ്കി മന്ത്രിയെ ആദരിക്കും.ആർട്ടിസ്റ്റ് വിമൽ ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും.ആർടിസ്റ്റ് ഗോപു പട്ടിത്തറ,ആർടിസ്റ്റ് രേവതി വേണു എന്നിവർ സംസാരിക്കും.
ക്യാമ്പ് ഡയറക്ടർ വി.എം ബഷീർ, ക്യാമ്പ് കോ-ഓഡിനേറ്റർമാരായ ഗോപു പട്ടിത്തറ, രേവതി വേണു,പി.സി രേണുക എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
