ചാലിശ്ശേരി പഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനാർഥിയായി റംല വീരാൻകുട്ടിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
യോഗത്തിൽ പാർട്ടി നീരിക്ഷകനായികെ പിസിസി നിർവാഹകസമതി അംഗം സി.വി. ബാലചന്ദ്രൻ പങ്കെടുത്തു. ഡിസിസി ജന. സെക്രട്ടറി കെ. ബാബുനാസർ, തൃത്താല നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ടി.കെ. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഹുസൈൻ പുളിയഞ്ഞാലിൽ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
പട്ടിശ്ശേരി വാർഡിൽനിന്ന് തുടർച്ചയായി മൂന്നാം തവണയാണ് റംല വീരാൻകുട്ടി ജനപ്രതിനിധിയാകുന്നത്. 2020-ൽ കുറച്ചുനാൾ ഇവർ ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.
