തൃത്താലയിൽ 'എൻലൈറ്റ്' പ്രതിഭാ സായാഹ്നം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

 


തൃത്താല മണ്ഡലത്തിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ള 'എൻലൈറ്റ് തൃത്താല' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാ സായാഹ്നം ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.

എൻലൈറ്റ് തൃത്താല, പ്രെഡിക്ട് സ്കോളർഷിപ്പ് എന്നിവയിലൂടെ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. വിജയികളെ അനുമോദിക്കുന്നതിനൊപ്പം തന്നെ, പരീക്ഷകളിൽ പിന്നോക്കം പോയവരെ ചേർത്തുപിടിച്ച് മുന്നിലെത്തിക്കാനും ഈ പദ്ധതികൾ സഹായിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മണ്ഡലത്തിലെ 21 സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ ഫണ്ട് അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ സംസ്ഥാനതല മത്സരങ്ങളിൽ മികവ് തെളിയിച്ച മണ്ഡലത്തിലെ ഇരുനൂറ്റി അമ്പതോളം വിദ്യാർത്ഥികളെ മന്ത്രി ആദരിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.

പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നിഷ, വൈസ് പ്രസിഡന്റ് അലി ഇഖ്ബാൽ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗം ശങ്കരൻകുട്ടി, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ ബീന ആർ. ചന്ദ്രൻ, അജയൻ ചാലിശ്ശേരി, സന്തോഷ് ട്രോഫി താരം ശ്രീരാഗ് അമ്പാടി, പിന്നണി ഗായിക രാധിക അശോക്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ്, തൃത്താല എ.ഇ.ഒ കെ. പ്രസാദ്, എൻലൈറ്റ് കോർഡിനേറ്റർ ഡോ. കെ. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Below Post Ad