തൃശ്ശൂർ മുണ്ടത്തിക്കോട് ഉണ്ടായ വെടിക്കെട്ട് പുരയിൽ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ പട്ടാമ്പി മുതുതല കൊഴികൊട്ടിരി സ്വദേശി പ്രവീൺ മരിച്ചു. അപകടത്തിൽ പ്രവീണിന് 90% ത്തോളം പൊള്ളലേറ്റിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെ കൂടിയായിരുന്നു മരണം.
വെടിക്കെട്ടിനോടുള്ള കമ്പം കൊണ്ടാണ് പ്രവീൺ ഈ മേഖലയിലേക്ക് എത്തിയത്. ആദ്യമൊക്കെ പൂരപ്പറമ്പുകളിൽ വെടിക്കെട്ടിന് തീകൊളുത്താൻ പോകുമായിരുന്നു. ഇത് പിന്നീട് ഹരമാവുകയും വെടിക്കെട്ട് നിർമ്മാണ മേഖലയിലേക്ക് എത്തുകയുമായിരുന്നു.
അപകട സമയത്ത് വെടിക്കെട്ടിന്റെ മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്ന പുരയിലായിരുന്നു പ്രവീൺ. ആദ്യ പൊട്ടലോടെ പ്രവീൺ ജോലി ചെയ്തിരുന്ന വെടിക്കെട്ട് പുരയിലും തീ പടർന്നു.
അമ്മയും ഭാര്യയും മൂന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുമടങ്ങുന്നതാണ് പ്രവീണിന്റെ കുടുംബം.
