തൃശ്ശൂർ വെടിക്കെട്ടപകടത്തിൽ മരിച്ച തൃത്താല സ്വദേശിയുടെ കുമരനെല്ലൂർ മാടിപ്പുറത്ത് വീട്ടിൽ വാസുദേവന്റെ (51) മൃതദേഹം സംസ്കരിച്ചു
കുടുംബത്തിന്റെ നെടുംതൂണായിരുന്നു വാസുദേവൻ. ഇന്നലെ രാവിലെയാണ് തൃശൂരിൽ പടക്കനിർമാണത്തിനായി വീട്ടിൽ നിന്നിറങ്ങിയത്. നാട്ടിൽ യന്ത്രം ഉപയോഗിച്ചു പുല്ലുവെട്ടലായിരുന്നു ജോലി. കൃത്യമായും വൃത്തിയായും ചെയ്യുന്നതിനാൽ പലക്ഷേത്രങ്ങളിലും ഉത്സവത്തിനു മുന്നോടിയായി കാടും പടലയും വെട്ടി ത്തെളിക്കുന്ന പണിയുണ്ടാകും.
അതില്ലാത്ത സമയത്ത് അറിയുന്ന മറ്റൊരു തൊഴിലായ പടക്ക നിർമാണത്തിനു പോകും. പോയാൽ നാലോ അഞ്ചോ ദിവസം കഴിഞ്ഞാണു മടക്കം. മാസങ്ങൾക്കു മുൻപു മകന് അപകടം പറ്റി ഏറെ സാമ്പത്തിക പ്രയാസ ത്തിൽ ആയിരുന്നു വാസുദേവൻ. ഇന്നലെ മകൻ അശ്വിൻ ദേവ് പഠനാവശ്യത്തിനായി എറണാകുളത്തു പോയിരിക്കുകയായിരുന്നു. പുലർച്ചെ വീട്ടിലെത്തിച്ച മൃതദേഹം രാവിലെയോടെ സംസ്കരിച്ചു.
