പാലക്കാട് ജില്ലാ സി.ബി.എസ്.ഇ. കബഡി ചാമ്പ്യൻഷിപ്പ് പടിഞ്ഞാറങ്ങാടിയിൽ നാളെ നടക്കും.


 


 പാലക്കാട് ജില്ലാ സി.ബി.എസ്.ഇ. സഹോദയ കബഡി ചാമ്പ്യൻഷിപ്പ് നവംബർ 7 ന് ശനിയാഴ്ച പടിഞ്ഞാറങ്ങാടി ഇസ്ലാഹിയ സെട്രെക് സ്കൂളിൽ നടക്കുമെന്ന് സംഘാടകർ കൂറ്റനാട് പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

ജില്ലയിലെ വിവിധ സി.ബി.എസ്.ഇ. സ്കൂളുകളിൽ നിന്നുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ മാറ്റുരയ്ക്കും. നാഷണൽ റഫറിമാർ മത്സരങ്ങൾ നിയന്ത്രിക്കും.

ശനിയാഴ്ച രാവിലെ 8 ന് നടക്കുന്ന ചാമ്പ്യൻഷിപ്പ് തൃത്താല എം.എൽ.എ. വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യും. 

പാലക്കാട് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് സോണിയ കെ. അധ്യക്ഷത വഹിക്കും

കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ, വാർഡ് മെമ്പർ ടി.ടി. നസീമ എന്നിവർ മുഖ്യാതിഥികളാകും. സഹോദയ ഭാരവാഹികളായ പ്രവീണ വി.കെ., ഫാ. കെ.വി .ആന്റോ , സ്കൂൾ സി.ഇ.ഒ. ശരീഫ് മേലേതിൽ, ഇസ്ലാഹിയ കമ്മിറ്റി സെക്രട്ടറി സി.പി. ഹാരിസ് മാസ്റ്റർ എന്നിവർ പങ്കെടുക്കും.

വൈകീട്ട് നടക്കുന്ന സമ്മാനദാന ചടങ്ങ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്യും. തൃത്താല സി.ഐ. കൃഷ്ണൻ കെ., കാളിദാസ്, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാവ മാളിയേക്കൽ, സൗമ്യ ഹരീഷ്, ഇസ്ലാഹിയ കമ്മിറ്റി പ്രസിഡന്റ് പി.ഇ. സലാം മാസ്റ്റർ എന്നിവർ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു


വാർത്ത സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ സുഹൈൽ അഹമദ്, വൈസ് പ്രിൻസിപ്പാൾ എം ജയന്തി , പി.ടി.എ. പ്രസിഡൻ്റ് പി.വി. സിദ്ദീഖ്, പ്രോഗ്രാ കോർഡിനേറ്റർമാരായ ഫിറോസ് പുത്തലത്ത് , ശ്രീജിത്ത് കപ്പൂർ എന്നിവർ പങ്കെടുത്തു

Below Post Ad