കപ്പൂർ പഞ്ചായത്തിലെ തണ്ണീർക്കോട് പാലക്കൽ പള്ളിയുടെ സമീപം തെരുവുനായയുടെ ആക്രമണത്തിൽ പത്ത് വയസ്സുകാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് കടിയേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പരിസരപ്രദേശങ്ങളിൽ അലഞ്ഞ് തിരിഞ്ഞുനടക്കുന്ന നായാണ് ആക്രമണം നടത്തിയത്. മൂന്നാമത്തെ തവണയാണ് ഇവിടെ തെരുവ് നായ് ആക്രമണമുണ്ടാവുന്നത്. പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കി.
സമീപത്തെ ഒരു ചികിത്സാലയത്തിലെ മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നതിനാൽ ഇവിടേ തെരുവ് നായ്ക്കൾ ഭക്ഷിക്കാനെത്താറുണ്ടെന്നും ഇതിനതിരെ നടപടികളൊന്നും അധികൃതർ സ്വീകരിക്കുന്നില്ലെന്നും പരാതി നൽകിയിട്ടുണ്ടെന്നും അഞ്ചാം വാർഡ് മെമ്പർ മൻസൂർ അറിയിച്ചു.
