കാറിനു മുന്നിൽ നായ ചാടി, നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറിൽ ഇടിച്ചു.

 


ഇന്ന് രാവിലെ 7.30 നാണ് സംഭവം. ഒതളൂരിൽ നിന്ന് പടിഞ്ഞാറങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറിന് മുന്നിലേക്കാണ് നായ ചാടിയത്. നായ ചാടിയ ഉടനെ വാഹനം വാഹനം നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള കെഎസ്ഇബി ട്രാൻസ്ഫോമറിൽ ഇടിക്കുകയായിരുന്നു.

 വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. യാത്രക്കാർക്ക് പരിക്കുകളൊന്നുമില്ല.ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റിനും ട്രാൻസ്ഫോമറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Below Post Ad