കുറ്റിപ്പുറത്ത് പൊലീസുകാരന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. തവനൂർ അഞ്ചുകള്ളിപ്പറമ്പിൽ ഹൗസ് ബിജേഷാണ് (37) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം.
പൊലീസുകാരൻ കൂട്ടുകാരെൻറ വീട്ടിലിരിക്കുമ്പോൾ പ്രതി കയർത്ത് സംസാരിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് കാര്യമാക്കാതെ പൊലീസുകാരൻ തെൻറ വീട്ടിലേക്ക് പോയെങ്കിലും പ്രതി പൊലീസുകാരനെ പിന്തുടർന്ന് അയാളുടെ വീട്ടിലെത്തി. തുടർന്ന് വീട്ടിൽ കയറി അവിടെയുണ്ടായിരുന്ന സ്ത്രീകളോട് മോശമായി സംസാരിച്ചു. ഇതേ തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.