കുമ്പിടിയിൽ കാറുകൾ തമ്മിൽ കുട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക്. കുമ്പിടി യൂണിയൻ ഷെഡ്‌ഡിനടുത്താണ് അപകടം ഉണ്ടായത്. വിഷ്ണു (19), ശ്യാംലാൽ (19), മിഥുൻ (18) എന്നിവർക്കാണ് പരിക്ക് പറ്റിയത്.
മൂന്ന് പേരും ആലത്തൂർ തൃപ്പംകോട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചക്ക് ആണ് സംഭവം. പരിക്ക് പറ്റിയവരെ തിരൂരിലെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. കൂടുതൽ വിവരം ലഭ്യമല്ല.