കൂടല്ലൂർ ജാറം കടവിൽ ഭാരതപുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം കൂരട സ്വദേശി അയ്യങ്കോട്ടില്‍ സുന്ദരന്‍റെ മകന്‍ അമല്‍ കൃഷ്ണ (11) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിക്കായിരുന്നു അപകടം.മങ്കേരിയിലുള്ള അമ്മയുടെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു കുട്ടികൾ. ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സഹോദരിയായ ആര്യനന്ദ ഒഴുക്കില്‍പ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. തവനൂർ കെ.എം.ജി.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് ശാലിനി. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്ക്കരിക്കും.