പാലക്കാട് ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു
ഡിസംബർ 28, 2021
പാലക്കാട് ജില്ലയിൽ കോഴിക്കോട് സ്വദേശിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ജോലിയുടെ ഭാഗമായി എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് ഒമിക്രോൺ സ്ഥിരീകരിച്ചതായി ഡി.എം.ഒ. കെ. രമാദേവി അറിച്ചു. ശബരിമല ഡ്യൂട്ടികഴിഞ്ഞ് തിരിച്ചെത്തുകയും തുടർന്ന് ക്വാട്ടേഴ്സിൽ കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.