ചങ്ങരംകുളം മൂക്കുതല സ്വദേശിയായ യുവാവിന്റെ സത്യസന്ധതയിൽ യുവതിക്ക് തിരികെ ലഭിച്ചത് താലിമാല അടക്കം ആറ് പവൻ സ്വർണ്ണാഭരണം. ജനുവരി 19 നാണ് പള്ളിക്കര അമേൽ കിഴക്കൂട്ട് വളപ്പിൽ ആബിദിന്റെ ഭാര്യയുടെ ആറ് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ ചങ്ങരംകുളത്ത് തൃശൂർ റോഡിൽ നഷ്ടപ്പെട്ടത്,അഞ്ച് പവൻ വരുന്ന താലി മാലയും ഒരു പവൻ വരുന്ന വളയുമാണ് ബാഗിൽ നിന്ന് വീണുപോയത് .
മൂക്കുതല മടത്തിപ്പാടം സ്വദേശിയായ കരുവന്റെ വളപ്പിൽ ഷെക്കീറിനാണ് റോഡിൽ ചിതറിക്കിടന്ന നിലയിൽ സ്വർണ്ണാഭരങ്ങൾ ലഭിച്ചത്.ചങ്ങരംകുളം പോലിസ് സ്റ്റേഷനിൽ വെച്ച് ആഭരണങ്ങൾ ഷെക്കീർ ഉടമക്ക് കൈമാറി.ആറ് ദിവസമായി കാണാതായ ആഭരങ്ങൾ കൈയ്യിൽ കിട്ടിയപ്പോഴാണ് യുവതിക്ക് ആശ്വാസമായത്.ഷെക്കീറിനെപ്പോലെയുള്ള നല്ലമനസ്സുകൾ സമൂഹത്തിന് മാതൃകയാണെന്ന് ചങ്ങരംകുളം എസ്.ഐ. പറഞ്ഞു.ഷെക്കീറിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ckm news