റിപ്പബ്ലിക് ദിനം ആഘോഷിച്ചു .


ചാലിശ്ശേരി പഞ്ചായത്തിൽ ഭാരതത്തിന്റെ 73-മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പഞ്ചായത്ത്‌ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് എ.വി.സന്ധ്യ ദേശീയ പതാക ഉയർത്തി.വൈസ് പ്രസിഡന്റ് സാഹിറ ഖാദർ,വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ,കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി, രാമചന്ദ്രൻ, മുഹമ്മദുണ്ണി, പി.കെ.കുഞ്ഞിമോൻ,വേലായുധൻ,ജാഫർ,ഇ.കെ.ഉഷ,ഇ.കെ.ജയ എന്നിവർ സന്നിഹിതരായിരുന്നു.എല്ലാവരും പഞ്ചായത്ത്‌ ഓഫീസിന് മുന്നിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.പഞ്ചായത്ത്‌ കാന്റീൻ ജീവനക്കാരൻ മോഹനൻ മധുരം വിതരണം ചെയ്തു.



Tags

Below Post Ad