കുറ്റിപ്പുറത്ത് പുതിയ പാല നിർമാണത്തിന് മുന്നോടിയായുള്ള ടെസ്റ്റ് പൈലിങ് ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പൈലിങ് പ്രവർത്തികൾ ആരംഭിച്ചത്.മണ്ണിന്റെ ഘടന തിരിച്ചറിയുന്നതിനുള്ള പരിശോധനയാണ് നടന്നുവരുന്നത്.
ദേശീയ പാത നിര്‍മാണത്തിന്റെ ഭാഗമായാണ് കുറ്റിപ്പുറം പാലം നവീകരിക്കപ്പെടുന്നത്. നാല് ട്രാക്കുകളോടുകൂടിയ പുതിയ പാലം വരുമ്പോൾ നിളയ്ക്കു കുറുകെ ആറ് വരികളിൽ സഞ്ചാര സൗകര്യമൊരുങ്ങും.