എടപ്പാളിലും പട്ടാമ്പിയിലും ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ തീ പിടിച്ച സംഭവത്തിനു പിറകെ ഇന്ന് വളാഞ്ചേരി കഞ്ഞിപ്പുരയിലും ടെമ്പോ ട്രാവലർ പൂർണമായും കത്തി നശിച്ചു .യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കോയമ്പത്തൂരില്‍ നിന്നും കാടാമ്പുഴ ഭഗവതി ക്ഷേതത്തിലേക്ക് ദര്‍ശനത്തിനെത്തിയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് തീ വിഴുങ്ങിയത്. പുക ഉയരുന്നത് കണ്ട് യാത്രക്കാരെല്ലാം വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതു കൊണ്ടാണ് ആളപായം ഒഴിവായത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു. ബാറ്ററി ഷോര്‍ട്ട് ആയതാണ് തീപിടുത്തതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.