പാലക്കാട് ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു.


പാലക്കാട് ജില്ലയിൽ ഇന്ന് (ജനുവരി 14) രണ്ട് പേർക്ക് ഒമി ക്രോൺ സ്ഥിരീകരിച്ചതായി ഡിഎംഒ അറിയിച്ചു.ഖത്തറിൽ നിന്നെത്തിയ പാലക്കാട് നെല്ലായ  സ്വദേശിക്കും (23 വയസ്സ്) ഇസ്രായിലിൽ  നിന്നെത്തിയ പെരുമാട്ടി സ്വദേശിനിക്കുമാണ് (38 വയസ്സ്) രോഗബാധ സ്ഥിരീകരിച്ചത്.  ജില്ലയിൽ ഇതുവരെ  14 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുളളത്. ഇതിൽ മൂന്ന് പേരാണ് നിലവിൽ പോസിറ്റീവായി തുടരുന്നത്.


Below Post Ad