പട്ടാമ്പി ലയൺസ് ക്ലബ്ബ് ഹരിത കർമ്മ സേനയെ ആദരിച്ചു


 

പട്ടാമ്പി ലയൺസ് ക്ലബ്ബിന്റെ "വനിതകൾക്ക് ആദരവും സ്നേഹ സമ്മാനവും" എന്ന പദ്ധതിയുടെ ഭാഗമായി ഇന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു പട്ടാമ്പി നഗരസഭയിൽ വെച്ച് നടന്ന ചടങ്ങിൽ പട്ടാമ്പി ലയൺസ് ക്ലബ്ബും സുധർമ സ്പെഷ്യാൽറ്റി ലബോറട്ടറിയും സംയുക്തമായി പട്ടാമ്പി നഗര സഭയിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു . 

പട്ടാമ്പി നഗര സഭാ അധ്യക്ഷ ശ്രീമതി. ഒ. ലക്ഷ്മിക്കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. പട്ടാമ്പി ലയൺസ് ക്ലബ്ബ് പ്രസിഡന്റ്‌ ലയൺ. എം അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. നഗര സഭാ ഉപാധ്യക്ഷൻ.ടി. പി. ഷാജി, സെക്രട്ടറി നാസിം, വികസനകാര്യ സമിതി അധ്യക്ഷൻ വിജയകുമാർ, കൗൺസിലർ പി. കെ. മഹേഷ്‌, ലയൺസ് ക്ലബ്ബ് സെക്രട്ടറി ലയൺ കെ. മനോജ്‌, ട്രഷറർ ജയകൃഷ്ണൻ. കെ, ലയൺ മുഹമ്മദ്‌ ബഷീർ. കെ. പി, ലയൺ വിജയൻ. എം. ജി,ഹെൽത്ത് ഇൻസ്‌പെക്ടർ മഹിമ, ഹരിത കർമ്മ സേന സെക്രട്ടറി ലത എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Tags

Below Post Ad