മീഡിയവൺ ന്യൂസ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് ;ഇ.ടി.മുഹമ്മദ് ബഷീർ എം.പി


മീഡിയവൺ ന്യൂസ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് , ഇത് രണ്ടാം തവണയാണ് ചാനൽ ബാൻ ചെയ്യുന്നത് . എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാസിസമാമാണെന്ന് ഇ .ടി.മുഹമ്മദ് ബഷീർ എം.പി.പറഞ്ഞു 

സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച്  മീഡിയവൺ ന്യൂസ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ  വിതരണ മന്ത്രാലയം ഇന്ന് തടഞ്ഞിരുന്നു. വിശദാംശങ്ങൾ മീഡിയ വണ്ണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.ഉത്തരവിനെതിരെ മീഡിയ വൺ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം  സംപ്രേക്ഷണം  നിർത്തുന്നു എന്നും  പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ച് വരുമെന്നും മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു 


Tags

Below Post Ad