എയർ ബബിൾ കരാർ പ്രകാരമുള്ള സൗദി എയർലൈൻസിന്റെ ഷെഡ്യൂൾ പുറത്തിറങ്ങി, ശനിയാഴ്ച മുതൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കും. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ സൗദി എയർ ലൈൻസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലായ സൗദി-ഇന്ത്യ എയർ ബബിൾ കരാർ പ്രകാരമാണ് സൗദി എയർലൈൻസും സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമാണ് സർവിസുകൾ.
കഴിഞ്ഞ ദിവസം ഇൻഡിഗോയും ഫ്ളൈനാസും സൗദി-ഇന്ത്യ സെക്ടറിൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു.വരും ദിവസങ്ങളിൽ കൂടുതൽ വിമാന കമ്പനികൾ യാത്രക്കെത്തുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്ന് ട്രാവൽ ഏജൻസികൾ പ്രത്യാശ പ്രകടിപ്പിച്ചു. എയർ ബബിൾ പ്രകാരമുള്ള സർവീസുകൾ ആരംഭിക്കുന്നതോടെ പ്രാസികളെ പോലെ ഉംറ തീർത്ഥാടകർക്കും കേരളത്തിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് വരാനാകും.