കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാനും തീരുമാനമായി. 28 മുതൽ വൈകീട്ട് വരെ ക്ലാസുകൾ നടത്താനാണ് തീരുമാനം.
50 ശതമാനം കുട്ടികളുമായി ക്ലാസുകൾ വൈകിട്ടുവരെ നടത്തും. അതിനുവേണ്ട തയാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശം നല്‍കി.അതുവരെ പകുതി വിദ്യാർഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നടത്തും