ആലൂർ സ്വദേശി അൽ ഐനിൽ മരണപ്പെട്ടു

ആലൂർ കുണ്ടുകാട് മഹല്ലിൽ താമസിക്കുന്ന എടത്തൊടിയിൽ  പരേതനായ കുഞ്ഞിമരക്കാർ മകൻ അബ്ദുൽ റസാഖ് (47) അൽഐനിൽ വെച്ച് ഇന്ന് രാവിലെ മരണപ്പെട്ടു.27 വർഷത്തോളമായി അൽഐനിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 

അസുഖ ബാധിതനായിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്ന്  ഓപ്പറേഷന് വിധേയനായി ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അൽഐൻ കെഎംസിസി പ്രവർത്തകനായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞ് അടുത്താണ്  അൽഐനിലേക്ക് മടങ്ങിയത്. കുടുംബ സമേതമായിരുന്നു അൽഐനിൽ താമസിച്ചിരുന്നത്.മയ്യത്ത് നാളെ നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നതായി നാട്ടുകാർ അറിയിച്ചു 

ഭാര്യ അർക്കാസ്.മക്കൾ അസ്കറാ ജാസ്മിൻ,മുഹമ്മദ് ജാഫിൻ,മരുമകൻ അബ്ദുൽ റഷീദ്

News Desk-K NEWS


Below Post Ad