ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സമ്മേളനം ഏപ്രിൽ 1,2,3 തീയതികളിലായി എടപ്പാളിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം വെള്ളത്തോൾ കോളേജിൽ നടന്നു.
ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ചു. ടി സത്യൻ, പി ജ്യോതിഭാസ്, സി രാമകൃഷ്ണൻ, പി പി മോഹൻദാസ്, ഡോ. പ്രേംകുമാർ, എം ബി ഫൈസൽ,സി കെ മുബഷീർ തുടങ്ങിയവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ബി ജി ശ്രീജിത്ത് സ്വാഗതം പറഞ്ഞു.