ഐ.എൻ.ടി.യു.സി തൃത്താല റീജിയണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ജില്ല കൗൺസിലർമാരുടെ ജനറൽ കൗൺസിൽ യോഗം ഡോ.വേണുഗോപാലിന്റെ അധ്യക്ഷതയിൽ കെ.പി.സി. സി.നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ അഖിലേന്ത്യാ തലത്തിൽ പ്രഖ്യാപിച്ച പണിമുടക്ക് വിജയിപ്പിക്കാൻ യോഗത്തിൽ തീരുമാനമെടുത്തു.
ഐ.എൻ.ടി.യു.സി.ജില്ല പ്രസിഡന്റ് ചിങ്ങന്നൂർ മനോജ് മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി വൈസ് പ്രസിഡന്റ് സി.എച്ച്.ഷൌക്കത്തലി,ഐ.എൻ. ടി. യു.സി.സംസ്ഥാന നിർവ്വാഹക സമിതി അംഗം വി.അബ്‌ദുള്ളക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ബാലൻ,കെ.മുഹമ്മദ്,ഡി.സി.സി. സെക്രട്ടറിമാരായ ബാബുനാസർ, പി മാധവദാസ്,പി. വി. മുഹമ്മദാലി,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ബാലകൃഷ്ണൻ,ഐ. എൻ.ടി.യു.സി നേതാക്കളായ പി.പി.കബീർ,എം.പി.രാമദാസ്,പി.അഷറഫ് എന്നിവർ സംസാരിച്ചു.