കുറ്റിപ്പുറം ഭാരതപുഴയോരത്തെ പുൽക്കാടുകൾക്ക് തീപിടിച്ചത് പ്രദേശവാസികളെ ഏറെ നേരം പരിഭ്രാന്തിയിലാക്കി ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
കുറ്റിപ്പുറം മഞ്ചാടി, പുഴനമ്പ്രം പ്രദേശങ്ങൾക്കു സമീപത്തായി പുഴയുടെ ഏകദേശം മധ്യഭാഗത്തായാണ് വൻ തീപിടിത്തം ഉണ്ടായത്.തിരുരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി