വട്ടംകുളം ഗ്രാമപഞ്ചായത്ത് ഫുട്ബോൾ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 


വളർന്നു വരുന്ന തലമുറയെ കാൽപന്തുകളിയുടെ ആവേശത്തിലേക്ക് ആനയിക്കുന്നതിനായി വട്ടംകുളം ഗ്രാമപഞ്ചായത്ത് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അണ്ടർ 15, അണ്ടർ 19 എന്നീ വിഭാഗങ്ങളിലേക്കായാണ് രജിസ്ട്രേഷൻ നടത്തിയത്.

മൻസൂർ മരയങ്ങാടിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ അക്ബർ പനച്ചിക്കൽ, യു.പി. പുരുഷോത്തമൻ ,കെ.പി.റാബിയ, യൂത്ത് കോ-ഓർഡിനേറ്റർ എ.വി.നബീൽ, അഷറഫ് വട്ടംകുളം സ്പോർട്സ് കൗൺസിൽ അംഗം സുബ്രഹ്മണ്യൻ വളാഞ്ചേരി പ്രസംഗിച്ചു.

കായിക ക്ഷമത വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ പുതിയ തലമുറയെ ഫുട്ബോളിൻ്റെ ലോകത്തേക്ക് അടുപ്പിക്കാൻ പ്രധാനമായും ക്യാമ്പ് സഹായകരമായി.

Below Post Ad