പടിഞ്ഞാറങ്ങാടിയിൽ 110 പാക്കറ്റ് ഹാൻസുമായി വ്യാപാരി പിടിയിൽ



പടിഞ്ഞാറങ്ങാടിയിൽ 110 പാക്കറ്റ് ഹാൻസുമായി വ്യാപാരി പിടിയിൽ. തൃത്താല ജനമൈത്രി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൃത്താല പടിഞ്ഞാറങ്ങാടി തണ്ണീർകോടിൽ നിന്ന് ഹാൻസ് പിടികൂടിയത്. പടിഞ്ഞാറങ്ങാടി കവുങ്ങിൽ ഉമ്മർ (52)ആണ് പിടിയിലായത്.

വെള്ളിയാഴ്ച രാവിലെ 10:30മണിക്കാണ് സംഭവം.പടിഞ്ഞാറങ്ങാടി എൽ.പി.സ്കൂളിന്റെ അടുത്തുള്ള തട്ടുകടയിലെ ഭരണിക്കകത്തും മിട്ടായി ടിന്നിനിടയിലും സൂക്ഷിച്ചനിലയിലായിരുന്നു ഹാൻസ്.
ഒരു പാക്കറ്റ് ഹാൻസ് 50 രൂപ നിരക്കിലാണ് വിറ്റഴിച്ചിരുന്നത്. പിടികൂടിയ പ്രതിക്ക് നേരെ നിയമ നടപടി സ്വീകരിച്ചു.

തൃത്താല എസ്.ഐ മാരിമുത്തു,ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ഡി. ജിജോ മോൻ,ഷമീർ അലി,സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രവീൺ,സിവിൽ പോലീസ് ഓഫീസർ ആദർശ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.

Below Post Ad