അനധികൃത ചെങ്കൽ ഖനനം; കോതച്ചിറയിൽ ടിപ്പർ ലോറികളും ടില്ലറുകളും പിടികൂടി


നാഗലശ്ശേരി വില്ലേജിലെ കോതച്ചിറയിൽ അനധികൃത ചെങ്കൽ ഖനനം നടത്തി വന്നിരുന്ന ക്വാറിയിൽ നിന്ന് റവന്യൂ അധികൃതർ 4 പവർ ടില്ലറുകളും 2 ടിപ്പർ ലോറികളും പിടികൂടി റവന്യൂ സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തു.

ഒരു മാസം മുമ്പ് ഖനനം നിർത്താൻ ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ നൽകിയ നിരോധന ഉത്തരവ് ലംഘിച്ചാണ് ഒരാഴ്ച്ചയായി വീണ്ടും ഖനനം നടത്തിവന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയ്ക്ക് കെ സി കൃഷ്ണകുമാർ (വി. ഒ.നാഗലശ്ശേരി) ,എസ് കൃഷ്ണൻ (വി എഫ് എ) എന്നിവരടങ്ങിയ സ്കോഡ് നേതൃത്വം നൽകി


Tags

Below Post Ad