ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി തിളക്കമാർന്ന നേട്ടം കൈവരിച്ച് മൂന്ന് വയസ് മാത്രം പ്രായമുള്ള ആലിയ ബിൻത് അഷ്റഫ് എന്ന കുഞ്ഞ് അഭിമാനമാവുന്നു.ചങ്ങരംകുളം സ്വദേശികളായ അഷ്റഫ്, റാഷിദ ദമ്പതികളുടെ ഇളയ മകളാണ് ഈ മികച്ച നേട്ടം കൈവരിച്ചത്.
ഏഴ് വയസ്സുകാരനായ സഹോദരൻ അംജദ് പഠിക്കുന്നതിനൊപ്പം ഇരുന്നു കൊണ്ടാണ് രണ്ട് വയസ്സ് മുതൽ തന്നെ വളരെ പെട്ടെന്ന് വസ്തുതകൾ ഗ്രഹിച്ചെടുക്കുകയും ഓർമശക്തിയിൽ പ്രാവീണ്യം തെളിയിക്കുകയും ചെയ്തു കൊണ്ട് അഭിനന്ദനീയമായ ബഹുമതി കരസ്ഥമാക്കിയത്.
മഹാത്മാഗാന്ധി, കൽപന ചൗള, എ.പി.ജെ അബ്ദുൽ കലാം തുടങ്ങിയ പ്രമുഖ വ്യക്തികളുടെ ഫോട്ടോ തിരിച്ചറിയുന്നതിലും , സൗരയൂഥം, പ്രധാന സ്മാരകങ്ങൾ, പൊതു വിജ്ഞാനം തുടങ്ങിയവയിലും അറബിക് , ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ മാസങ്ങളും അക്കങ്ങളും അനായാസേന ഓർത്തു പറയാൻ സാധിക്കുന്നു എന്നതുമാണ് അഭിമാന നേട്ടത്തിലേക്ക് ആലിയയെ നയിച്ച ഘടകങ്ങൾ.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് കൂടാതെ കലാം വേൾഡ് റെക്കോർഡ്സ് കൂടെ കരസ്ഥമാക്കിയിട്ടുള്ള ആലിയയുടെ കുടുംബം ദുബൈയിലാണ് താമസം