കെപിഎസി ലളിത അന്തരിച്ചു


 കെപിഎസി ലളിത(74) അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം.  ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായിരുന്നു.അഭിനയത്തിന് നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.സംഗീത നാടക അക്കാദമി മുൻ അധ്യക്ഷയായിരുന്നു.

തൃപ്പൂണിത്തുറയിലെ മകൻ്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 

1978ലാണ് അവർ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു.

കുറച്ചു കാലം മുൻപ് കെപിഎസി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അവരുടെ ചികിത്സാ ചെലവുകളൊക്കെ സർക്കാർ ഏറ്റെടുത്തിരുന്നു.


Tags

Below Post Ad