ആലൂരിൽ നിന്നും 1.350 കിലോഗ്രാം കഞ്ചാവ് പിടികൂടി


പട്ടിത്തറ പഞ്ചായത്തിലെ ആലൂർ താനക്കാട് ഭാഗത്ത് നിന്നും അഴുക്ക് ചാലിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന നിലയിൽ കഞ്ചാവ് പിടികൂടി. 1.350 കിലോഗ്രാം കഞ്ചാവാണ് പ്ലാസ്റ്റിക്ക് കവറിൽ കെട്ടി റോഡരികിലെ അഴുക്ക് ചലിൽ പൊന്തക്കാടുകൾക്കിടയിൽ നിന്നും കണ്ടെത്തിയത്. തൃത്താല ജനമൈത്രി പോലീസ് ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.

കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. തൃത്താല എസ്.ഐ. പി. മാരിമുത്തു, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ ഡി. ജിജോമോൻ, കെ. ഷമീറലി, സി.പി.ഒ. മാരായ രാഗേഷ്, രാജീവ് ,അഫ്സൽ എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രദേശം കേന്ദ്രീകരിച്ച് പോലീസ് പരിരോധന ശക്തമാക്കും.

Below Post Ad