ഫോണിന്റെ ലോക്ക് തുറക്കാൻ മൊബൈൽ ഷോപ്പിലെത്തിയ മോഷ്ട്ടാവിനെ കയ്യോടെ പിടികൂടി കടയുടമ


മോഷ്ടിച്ച ഫോണിന്റെ ലോക്ക് തുറക്കാൻ മോഷ്ട്ടാവെത്തിയത് മൊബൈൽ ഫോൺ കടയിൽ. കള്ളനെ കയ്യോടെ പിടികൂടി കടയുടമ. എടപ്പാൾ എക്സ് എൽ മൊബൈൽസിലാണ് സംഭവം. 

കഴിഞ്ഞ ദിവസമാണ് മോഷ്ടിച്ച ഫോണുമായി അതിഥി തൊഴിലാളികൾ കടയിലെത്തിയത്. ഫോണിന്റെ ലോക്ക് തുറക്കണം എന്നാവശ്യവുമായി വന്ന അഥിതി തൊഴിലാളികളുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ കടയുടമയുടെ ചോദ്യം ചെയ്യലിലാണ് മോഷണത്തിന്റെ ചുരുൾ അഴിഞ്ഞത്.

തുടർന്നു കടയുടമയായ മുനീറിന്റെ ഇടപെടലിൽ മൊബൈലിന്റെ യഥാർത്ഥ അവകാശിയായ നരിപറമ്പ് സ്വദേശിക്ക് ഫോൺ തിരികെ ഏല്പിച്ചു.

Tags

Below Post Ad