'ഓട്ടപ്പുരയിലെ പ്രജയും ബീഡി കമ്പനിയിലെ ജിന്നും' പ്രകാശനം നാളെ


 പ്രമുഖ മാധ്യമ പ്രവർത്തകനായ ടി.വി.എം അലിയുടെ ആറാമത് പുസ്തകം 'ഓട്ടപ്പുരയിലെ പ്രജയും ബീഡി കമ്പനിയിലെ ജിന്നും' പ്രകാശനം നാളെ രാവിലെ 10 മണിക്ക് മേലെ പട്ടാമ്പി വെൽക്കം ടൂറിസ്റ്റ് ഹോമിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രകാശന ചടങ്ങ് നടത്തും 

പട്ടാമ്പി മീഡിയ സെന്ററും അക്ഷരജാലകം ബുക്സും സംയുക്തമായാണ് പ്രകാശന പരിപാടി സംഘടിപ്പിക്കുന്നത്. മീഡിയ സെന്റർ പ്രസിഡണ്ട് കെ. മധു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ

കവി പി.രാമൻ പുസ്തകം പ്രകാശനം ചെയ്യും. യുവ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ വാസുദേവൻ തച്ചോത്ത് പുസ്തകം ഏറ്റുവാങ്ങും. സാഹിത്യകാരൻ സി.രാജഗോപാലൻ പള്ളിപ്പുറം പുസ്തക പരിചയം നടത്തും.ഹുസൈൻ തട്ടത്താഴത്ത്, താജീഷ് ചേക്കോട്, സുരയ്യ യൂസഫ്,എൻ.കെ.റാസി, കെ.കെ.പരമേശ്വരൻ, കെ.വിനോദ്, ടി.വി.എം അലി തുടങ്ങിയവർ സംസാരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ കെ. മധു, ഹുസൈൻ തട്ടത്താഴത്ത്, കെ.കെ. പരമേശ്വരൻ എന്നിവർ അറിയിച്ചു.


Tags

Below Post Ad