പട്ടാമ്പിയില്‍ കാറിന് തീപിടിച്ചു മേലെ പട്ടാമ്പി ചിക്കിങ്ങിന് മുൻ വശത്തായാണ് ഇന്ന് വൈകുന്നേരം നിർത്തിയിട്ട കാർ ഉരുണ്ടു നീങ്ങി തീ പിടിച്ചത് .പട്ടാമ്പി ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീയണച്ചു.ആളപായമില്ല
തീപിടിച്ചതിനെ തുടർന്ന് റോഡിൻ്റെ മധ്യഭാഗത്തേക്ക് മാരുതി സ്വിഫ്റ്റ് കാർ ഉരുണ്ടു നീങ്ങി. തീ ഉയർന്ന് ആളിക്കത്തിയതോടെ ഗതാഗതം ഇരുവശത്തും സ്തംഭിച്ചു. പട്ടാമ്പി പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഞാങ്ങാട്ടിരി സ്വദേശി നസീമിൻ്റെ കാറാണ് അഗ്നിവിഴുങ്ങിയത്.