മുസ്‌ലിം യൂത്ത് ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റി മുൻ പ്രഡിഡന്റും സാമൂഹ്യ സേവന രംഗത്ത് സജീവ സാനിദ്ധ്യവുമായിരുന്ന സഫ നാസറിന്റെ സ്മരണാർത്ഥം ആനക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ സഫ നാസർ സ്മാരക പുരസ്‌കാരത്തിനു കുമ്പിടി പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയർമാൻ സി ടി സൈതലവിയെ തെരഞ്ഞെടുത്തു.
പാലിയേറ്റിവ് രംഗത്തു നടത്തിവരുന്ന സേവനങ്ങൾ പരിഗണിച്ചാണ് മുസ്‌ലിം ലീഗ് ആനക്കര പഞ്ചായത്ത് പ്രസിഡന്റ് പുല്ലാര മുഹമ്മദ് ചെയർമാനും, അഡ്വ: ബഷീർ കുമ്പിടി, പി. എം മുനീബ് ഹസൻ, യു. ഷമീർ, മുഹ്സിൻ കോണിക്കൽ എന്നിവർ അടങ്ങിയ അവാർഡ് കമ്മിറ്റി അദ്ദേഹത്തെ തിരഞ്ഞെടുത്തത് .
അവാർഡ് ഫെബ്രുവരി 11നു കുമ്പിടിയിൽ നടക്കുന്ന സഫ നാസർ അനുസ്മരണ സമ്മേളനത്തിൽ വിതരണംചെയ്യുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യു. ഷമീർ ജനറൽ സെക്രട്ടറി മുഹ്സിൻ കോണിക്കൽ എന്നിവർ അറിയിച്ചു.