പെരുമ്പിലാവ് അൻസാർ സ്‌കൂളിന്റെ ഓൺലൈൻ ക്ലാസിൽ നുഴഞ്ഞു കയറി അശ്ലീല വീഡിയോ പ്രദർശിപ്പിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ കുന്നംകുളം പോലീസിൽ പരാതി നൽകി.
ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ ഹിന്ദി ക്ലാസിലാണ് അശ്ലീല വീഡിയോ പ്രദർശനം ഉണ്ടായത്.ഗൂഗിൾ ക്ലാസ് റൂമിലാണ് സാധാരണ ക്ലാസുകൾ പതിവ്.എന്നാൽ പഠനത്തിൽ പിന്നിലുള്ള കുട്ടികൾക്ക് മാത്രമായി ഗൂഗിൾ മീറ്റ് വഴി പ്രത്യേക ക്ലാസ് നടത്തിയിരുന്നു.
ഇതിന്റെ ലിങ്ക് കൈക്കലാക്കിയവരാണ് സംഭവത്തിന് പിന്നിലെന്ന് പ്രിന്‍സിപ്പല്‍ ഡോ. സലില്‍ ഹസന്‍ പറഞ്ഞു.