കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും ബി എസ് സി ഫുഡ് ടെക്നോളജിയിൽ മൂന്നാം റാങ്ക് നേടിയ കെ.പി.ജെഷിദയെ തണ്ണീർക്കോട് ശിഹാബ് തങ്ങൾ ചാരിറ്റമ്പിൾ സൊസൈറ്റി ചെയർമാൻ എസ്.എം.കെ. തങ്ങൾ മൊമന്റോ നൽകി അനുമോദിച്ചു.ഗ്ലോബൽ കെ.എം.സി.സി. യുടെ അനുമോദനം പാഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി.ഐ.യൂസഫ് നിർവഹിച്ചു.
ചാലിശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡിലെ പടാട്ടുകുന്ന് കൂനംപറമ്പിൽ ബഷീർ സീനത്ത് ദമ്പതികളുടെ മകളാണ് ജെഷിദ.വളയംകുളം അസബാഹ് കോളേജ് വിദ്യാർത്ഥിനിയായ ജഷിത തൃത്താല സ്വദേശി കെ.എം. അജാസിന്റെ ഭാര്യയാണ്.
പഞ്ചായത്ത് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി കബീർ മാസ്റ്റർ പട്ടിശ്ശേരി,എം.വി. സലീം, യു. കുഞ്ഞഹമ്മദ് ഹാജി,ഇസ്മാഈൽ മാളിയേക്കൽ,പി.കോയ ഉണ്ണി ഹാജി,പി.എം.കബീർ, കെ.പി.ഷറഫുദ്ധീൻ വാഫി,ഏ.പി. സെക്കീർ,പി.എം മുസ്സ,കെ.പി.നജിമുദ്ധീൻ,പി.വി.കോയകുട്ടി,ടി.പി.ഷെമീർ,കെ.എം.അജാസ്,കെ. ടി. ഹാരിസ്,എ.എം.ജാഫർ,ഇ.വി.ഹമീദ് തുടങ്ങിയവർ പങ്കെടുത്തു