45 മണിക്കൂർ കാത്തിരിപ്പിന് വിരാമം ദൗത്യസേന ബാബുവിനെ മലക്ക് മുകളിൽ എത്തിച്ചു. ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി
ചെന്നൈയിൽ നിന്നെത്തിച്ച ഗരുഡ എയറോ സ്പേസിന്റെ ഡെലിവറി ഡ്രോൺ വഴി വെള്ളവും ഭക്ഷണവും ഇന്ന് രാവിലെ എത്തിച്ചിരുന്നു കരസേനയും NDRFഉം അടങ്ങുന്ന ടീം രണ്ട് സംഘങ്ങളായി മലയുടെ മുകളിൽക്കൂടിയും താഴെക്കൂടിയും ബാബു ഇരിക്കുന്നിടത്തേക്ക് എത്തുകയും തുടർന്ന് സൈനികനൊപ്പം സുരക്ഷാ ബെൽറ്റുമായി ബാബുവിനെ ബന്ധിപ്പിച്ച് കയറിലൂടെ സുരക്ഷിതമായി മലക്ക് മുകളിൽ എത്തിക്കുകയായിരുന്നു
മലമുകളിൽ വെച്ച് ദൗത്യ സേന അംഗങ്ങൾ ബാബുവിന് പ്രാഥമിക ശുശ്രൂഷ നൽകി. ഉടൻ ഹെലികോപ്റ്റെറെത്തി' എയർ ലിഫ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് യുവാവിനെ മാറ്റുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു .ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാനില്ല