യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


പുന്നയൂർക്കുളം ആറ്റുപ്പുറത്ത് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നരണിപ്പുഴ സ്വദേശി ജാഫറിന്റെ ഭാര്യയും ആറ്റുപുറം ചെട്ടിശേരി വീട്ടിൽ കുഞ്ഞിപ്പയുടെ മകളുമായ ഫൈറൂസി(26) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇന്നലെ  ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് കടപ്പുമുറിയിലേക്ക് പോയ യുവതിയെ ഏറെ നേരം കഴിഞ്ഞും കാണാതിരുന്നതിനെ തുടർന്ന് നോക്കുമ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ പുന്നൂക്കാവ് ശാന്തി നഴ്സിങ് ഹോമിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവിന്റെ വീട്ടിൽ നിന്നും ഒരാഴ്ച  മുൻപാണ് ഫൈറൂസ് സ്വന്തം വീട്ടിൽ എത്തിയത്‌. മൃതദേഹം കുന്നംകുളം ഗവ.ആശുപത്രിയിലേക്ക് മാറ്റി. കബറടക്കം ഇന്ന്  പരൂർ ഞാലിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തും. ഭർത്താവ് ജാഫർ ഗൾഫിലാണ്

Tags

Below Post Ad