സ്‌കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്.


സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്. സ്‌കൂളുകൾ പൂർണമായും തുറക്കാനുള്ള തീരുമാനത്തെ തുടർന്ന് 47 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്‌കൂളുകളിലെത്തുന്നത്.

കൊവിഡ് തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകൾ സമ്പൂർണ തോതിൽ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവർത്തനം. സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകൾക്കും ഐസിഎസ്ഇ സ്‌കൂളുകൾക്കും സർക്കാർ തീരുമാനങ്ങൾ ബാധകമാണ്.

പൂർണതോതിൽ പ്രവർത്തിക്കാൻ സ്‌കൂളുകൾ സജ്ജമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Tags

Below Post Ad